കളമശേരി കാർഷികോത്സവം മന്ത്രി പി പ്രസാദ് സന്ദർശിച്ചു

കളമശേരി
കർഷകന്റെ ആത്മാഭിമാനം സംരക്ഷിക്കുന്ന പദ്ധതിയാണ് ‘കൃഷിക്കൊപ്പം കളമശേരി’യെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കളമശേരി കാർഷികോത്സവം മേള സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സംഘാടകസമിതി ചെയർമാൻ വി എം ശശി ഉപഹാരം നൽകി മന്ത്രിയെ സ്വീകരിച്ചു. യോഗത്തിൽ മുൻ എംഎൽഎ എ എം യൂസഫ് അധ്യക്ഷനായി. കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, കൃഷിക്കൊപ്പം കളമശേരി ജനറൽ കൺവീനർ എം പി വിജയൻ തുടങ്ങിയവർ സംസാരിച്ചു.









0 comments