കളമശേരി കാർഷികോത്സവം ; തൊഴിലുറപ്പ്‌ സംഗമം നടത്തി

Kalamassery Karshikolsavam
വെബ് ഡെസ്ക്

Published on Aug 25, 2025, 02:30 AM | 1 min read


കളമശേരി

‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിൽ 26ന് തുടങ്ങുന്ന കളമശേരി കാർഷികോത്സവത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളി (എംജിഎൻആർഇജി) സംഗമം നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.


തൊഴിലുറപ്പ് തൊഴിലാളികളുടെകൂടി പങ്കാളിത്തത്തോടെ പൂർത്തിയാക്കിയ വാട്ടർ മാപ്പിങ് പദ്ധതികൊണ്ടാണ് കൃത്യമായ ജലസേചനത്തിലൂടെ മണ്ഡലത്തിൽ ആയിരം ഏക്കറിൽ നെൽകൃഷിയും 1200 ഏക്കറിൽ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കാനായതെന്ന്‌ മന്ത്രി പറഞ്ഞു. കുളം വൃത്തിയാക്കൽ, തടയണ കെട്ടൽ തുടങ്ങിയവയിലും തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.​


ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമ്യ തോമസ് അധ്യക്ഷയായി. സോഷ്യൽ ഓഡിറ്റ് ഡയറക്ടർ രമാകാന്തൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം കോ–ഓർഡിനേറ്റർ പി എച്ച് ഷൈൻ ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ എം പി വിജയൻ, എം കെ ബാബു, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, ജയശ്രീ ഗോപീകൃഷ്ണൻ, കെ എസ് ഷഹന തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home