വ്യവസായി- സംരംഭക സംഗമം നടത്തി

കളമശേരി
കളമശേരി കാർഷികോത്സവത്തോടനുബന്ധിച്ച് വ്യവസായികളുടെയും സംരംഭകരുടെയും സംഗമം പട്ടികജാതി–വർഗ പിന്നാക്കക്ഷേമമന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.
പരമാവധി ഉൽപ്പന്നങ്ങൾ നമ്മുടെ സംസ്ഥാനത്തുതന്നെ ഉൽപ്പാദിപ്പിക്കേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. ചടങ്ങിൽ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എംഎസ്എംഇ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിനുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് എ നിസാറുദ്ദീൻ, ജില്ലാ പ്രസിഡന്റ് ടോം തോമസ്, കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രസിഡന്റ് ഒ എ നിസാം, എടയാർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രസിഡന്റ് നരേന്ദ്രകുമാർ, കളമശേരി കാർഷികോത്സവം ജനറൽ കൺവീനർ വിജയൻ പള്ളിയാക്കൽ തുടങ്ങിയവർ സംസാരിച്ചു.









0 comments