കലാമണ്ഡലം ശങ്കരവാര്യരെ ആദരിച്ചു

കളമശേരി
സംസ്ഥാന സർക്കാരിന്റെ കലാ പുരസ്‌കാരം ലഭിച്ച മദ്ദളാചാര്യൻ കലാമണ്ഡലം ശങ്കരവാര്യരെ ഏലൂരിലെ വായനശാലകൾ ചേർന്ന് ആദരിച്ചു. മുനിസിപ്പൽ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എ ഡി സുജിൽ പൊന്നാട അണിയിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ എ മാഹിൻ അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ ജയശ്രീ സതീഷ്, ഏലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ കെ സേതു, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി ഗോപിനാഥൻനായർ, കെ ആർ മാധവൻകുട്ടി, ബിന്ദു മുരളി, പി കെ മോഹനൻ, പി എസ് അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.









0 comments