കടുങ്ങല്ലൂർ പഞ്ചായത്ത്: പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം ഇന്ന്

ആലുവ
കടുങ്ങല്ലൂർ പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് സുരേഷ് മുട്ടത്തിലിന് എതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയ ചർച്ച ശനിയാഴ്ച നടക്കും. കോടതി വിധിയിലൂടെ യുഡിഎഫ് അംഗമായ എം കെ ബാബുവിന് പഞ്ചായത്ത് അംഗത്വം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് എൽഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
എട്ടുവീതം അംഗങ്ങളുള്ള എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. എം കെ ബാബു അയോഗ്യനായതോടെ ഏഴ് അംഗങ്ങളായി യുഡിഎഫ് ചുരുങ്ങി. 21 അംഗ ഭരണസമിതിയിലെ 20 അംഗങ്ങൾക്കും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ലോറൻസ് അൽമിഡ അവിശ്വാസപ്രമേയ ചർച്ചയ്‌ക്ക് നോട്ടീസ് നൽകി. അംഗത്വം ന ഷ്‌ടമായ എം കെ ബാബുവിനെ യോഗത്തിൽ ക്ഷണിച്ചിട്ടില്ല.
2020ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 8, യുഡിഎഫ് 8, ബിജെപി 3, എസ്ഡിപിഐ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി, എസ്ഡിപിഐ എന്നീ അംഗങ്ങൾ വിട്ടുനിന്നു. ഇതോടെയാണ് നറുക്കെടുപ്പിൽ യുഡിഎഫിലെ സുരേഷ് മുട്ടത്തിൽ പ്രസിഡന്റായത്.









0 comments