കടുങ്ങല്ലൂര്‍ പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം തുറന്നു

ആലുവ
തദ്ദേശസ്ഥാപനങ്ങളില്‍ ഏകീകൃത സംവിധാനമായ കെ സ്മാര്‍ട്ട് കുറ്റമറ്റരീതിയില്‍ സജീവമാക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി രാജീവ് അധ്യക്ഷനായി. പഞ്ചായത്തിന്റെ അഞ്ചുവര്‍ഷത്തെ വികസനരേഖ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ പ്രകാശിപ്പിച്ചു.
തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ വിധു എ മേനോന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ വി രവീന്ദ്രന്‍, യേശുദാസ് പറപ്പിള്ളി, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, സെക്രട്ടറി ജോസ് ഷിനോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
എടയാര്‍ സുഡ്‌കെമി ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് സജി വി മാത്യു, സിഎംആര്‍എല്‍ ജനറൽ മാനേജര്‍ മനോഹര്‍ ദാസ്, എടയാര്‍ വ്യവസായ അസോസിയേഷന്‍ പ്രതിനിധി സോജന്‍ ജോസഫ്, സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഡയറക്ടര്‍ കെ വി പ്രദീപ്കുമാര്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ബിനാനിപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി ആര്‍ സുനില്‍, ഫെഡറല്‍ബാങ്ക് മുപ്പത്തടം ബ്രാഞ്ച് മാനേജര്‍ അരുണ്‍ ജോസ് എന്നിവരെ അനുമോദിച്ചു.









0 comments