എഫ്എസ്ഇടിഒ പ്രതിഷേധസംഗമം നടത്തി

പറവൂർ
കെഎസ്ടിഎ സംസ്ഥാന സമിതി അംഗം കെ ജെ ഷൈനിനെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന അപവാദപ്രചാരണങ്ങൾക്കെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും പറവൂരിൽ പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു.
പൊതുരംഗത്തും സേവന മേഖലയിലും സംഘടനാപ്രവർത്തന രംഗത്തും പതിറ്റാണ്ടുകൾ നീണ്ട തെളിമയാർന്ന പ്രവർത്തനപാരമ്പര്യമുള്ള അധ്യാപികയായ കെ ജെ ഷൈനിനെ നിഗൂഢലക്ഷ്യം മുൻനിർത്തി ആക്രമിക്കാനുള്ള നെറികെട്ട ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻസമൂഹമനസ്സാക്ഷി ഉയരണമെന്ന് പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ അധ്യക്ഷയായി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, എകെപിസിടിഎ ജില്ലാ സെക്രട്ടറി എം ജി സനിൽകുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, ട്രഷറർ ഡോ. സി ആർ സോമൻ, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ, ട്രഷറർ പി എം ഷൈനി, ടി വി സിജിൻ, എ എൻ അശോകൻ, വി ബി വിനോദ് കുമാർ, കെ അജിത എന്നിവർ സംസാരിച്ചു.









0 comments