ജൂനിയർ അഭിഭാഷകക്ക് മർദ്ദനം: അഭിഭാഷകർ പ്രതിഷേധിച്ചു

കൊച്ചി : തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ആക്രമിച്ച സംഭവത്തിൽ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പ്രതിഷേധിച്ചു. വനിതാ കമ്മറ്റിയും യുവ അഭിഭാഷക കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ യോഗം ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം മറിയാമ്മ മേഴ്സി അദ്ധ്യക്ഷത വഹിച്ചു. അരുണിമ ടി.എസ്, മുഹമ്മദ് ഇബ്രാഹിം, അൻജു തോമസ് എന്നിവർ സംസാരിച്ചു.









0 comments