ഒറ്റമുറിവീട്ടിലെ വെളിച്ചമായി ജിസ്മോന്

പെരുമ്പാവൂർ
ലക്ഷംവീട്ടിലെ ഒറ്റമുറിവീട്ടിൽനിന്ന് ജിസ്‍മോന്‍ വെട്ടിപ്പിടിച്ചത് എംജി സർവകലാശാലയിൽനിന്ന് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയിൽ ഒന്നാംറാങ്ക്.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർഥിയാണ്. കൂടാലപ്പാട് കനാൽ റോഡ് അങ്കണവാടിക്കുസമീപം ബത്ലഹേം വീട്ടിൽ ജോണി ജോസഫിന്റെയും രാധാമണിയുടെയും മകനാണ്. വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. സാമ്പത്തികപ്രയാസം നേരിട്ടപ്പോള്‍ ജിസ്‍മോന്‍, അമ്മൂമ്മ അമ്മുവിനൊപ്പം ലക്ഷംവീട്ടിൽ താമസമാക്കി. ലോട്ടറിക്കച്ചവടക്കാരനായ ജോണി ജോസഫിന്റെ വരുമാനമാണ് കുടുംബത്തിന്റെ അത്താണി.
ഡിഗ്രി പഠനത്തിനിടെ ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ സ്വകാര്യ കമ്പനിയിൽ ജിസ്‍മോന് ജോലി കിട്ടിയെങ്കിലും ഉപരിപഠനത്തിന് പോകണമെന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധംമൂലം ജോലി രാജിവച്ചു. ബിഎഡ് പഠനത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് റാങ്ക് ജേതാവ്.
അനുമോദിച്ചു
ജിസ്‍മോന്‍ ജോണിയെ ഡിവൈഎഫ്ഐ സിദ്ധൻ കവല യൂണിറ്റ് അനുമോദിച്ചു. കൂടാലപ്പാട് കനാൽ റോഡ് അങ്കണവാടിക്കുസമീപം ബത്ലഹേം വീട്ടിൽ ജോണി ജോസഫിന്റെയും രാധാമണിയുടെയും മകനാണ്. ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഖിൽ വി അശോക്, ബ്ലോക്ക് കമ്മിറ്റി അംഗം വിമൽ വിജയൻ, അമൽ ബാബു, ലിജോ പത്രോസ്, ബിനിത സജീവ്, അബിൻ സലിം എന്നിവർ സംസാരിച്ചു.









0 comments