ഇന്‍വെസ്റ്റ് കേരള ; ഡബ്ല്യുജിഎച്ച് പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

കൊച്ചി
ഇൻവെസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുജിഎച്ച് പഞ്ചനക്ഷത്ര ഹോട്ടൽ നിർമാണം നെടുമ്പാശേരിയിൽ ആരംഭിച്ചു. അഞ്ചു വർഷത്തിനുള്ളിൽ 500 കോടിയുടെ നിക്ഷേപം സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയിൽ നടപ്പാക്കുമെന്ന് നിർമാണസ്ഥലം സന്ദർശിച്ച വ്യവസായമന്ത്രി പി രാജീവിനെ ഡബ്ല്യുജിഎച്ച് പദ്ധതി ഡയറക്ടർ ജെ ജയകൃഷ്ണൻ അറിയിച്ചു. ഹോട്ടൽ സമുച്ചയം 2028 ജനുവരി ഒന്നിന് ഉദ്‌ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾക്ക് കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തിലുള്ള ഉറച്ച വിശ്വാസമാണ് വൻകിടപദ്ധതികളിലൂടെ കാണാനാകുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
നെടുമ്പാശേരിയിലെ പദ്ധതിക്കുമാത്രം 250 കോടിയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. 1050 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. 1.75 ലക്ഷം ചതുരശ്രയടിയിലാണ് പുതിയ ഹോട്ടൽ. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 120 മുറികളും ആറ് ഫുഡ് ആൻഡ് ബീവറേജ് ഔട്ട്‌ലെറ്റുകളും കോൺഫറൻസ് സംവിധാനങ്ങളും ഉൾപ്പെടുന്നു.
2012 മുതൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഡബ്ല്യുജിഎച്ചിന് ആലപ്പുഴ, മൂന്നാർ, തേക്കടി എന്നിവിടങ്ങളിൽ റിസോർട്ടുകളുണ്ട്. കൊച്ചി, വർക്കല, തിരുവനന്തപുരം, അഷ്ടമുടി എന്നിവിടങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments