സ്വാതന്ത്ര്യദിനം ആഘോഷിച്ച് ജില്ല

Independence Day

സ്വാതന്ത്ര്യദിനത്തിൽ കാക്കനാട് കലക്ടറേറ്റ് മൈതാനത്ത് പതാക ഉയർത്തിയശേഷം മന്ത്രി പി രാജീവ് പരേഡ് പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 16, 2025, 03:54 AM | 2 min read

കൊച്ചി

ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കണമെന്ന സന്ദേശമുയർത്തി ജില്ല സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും റസിഡന്റ്‌സ്‌ അസോസിയേഷനുകളും സ്ഥാപനങ്ങളും പതാക ഉയർത്തിയും മധുരം പങ്കുവച്ചും ആഘോഷങ്ങളിൽ പങ്കാളികളായി.


കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ ജില്ലാ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ മന്ത്രി പി രാജീവ്‌ ദേശീയപതാക ഉയർത്തി. വൈദേശികാധിപത്യത്തിന്റെ പുതിയ രൂപത്തിനെതിരെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കണമെന്ന് പി രാജീവ് പറഞ്ഞു. പരേഡിൽ പങ്കെടുത്ത വിവിധ പ്ലറ്റൂണുകളുടെ അഭിവാദ്യം മന്ത്രി സ്വീകരിച്ചു. സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ, കലക്ടർ ജി പ്രിയങ്ക എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു.

കലക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. എംഎൽഎമാരായ പി വി ശ്രീനിജിൻ, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, അസി. കലക്ടർ പാർവതി ഗോപകുമാർ, ഡിസിപി അശ്വതി ജിജി, എസിപി ഉമേഷ് ഗോയൽ തുടങ്ങിയവർ പങ്കെടുത്തു.


സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ ലെനിൻ സെന്ററിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ ലോക്കൽ സെക്രട്ടറി ടി ആർ അനിൽകുമാർ പതാക ഉയർത്തി.


ദക്ഷിണ നാവിക ആസ്ഥാനത്ത്‌ നാവിക ഉദ്യോഗസ്ഥരുടെ പരേഡിനെ ഫ്ലാഗ്‌ ഓഫീസർ കമാൻഡിങ്‌ ഇൻ ചീഫ്‌ വൈസ്‌ അഡ്‌മിറൽ വി ശ്രീനിവാസ്‌ അഭിവാദ്യം ചെയ്‌തു. ഡോണിയർ വിമാനങ്ങളും ഹെലികോപ്റ്റുകളും നിരന്നുള്ള ആഘോഷപ്രകടനങ്ങളും അരങ്ങേറി.കൊച്ചി മെട്രോയുടെ ആഘോഷച്ചടങ്ങിൽ കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ പതാക ഉയർത്തി. കൊച്ചി തുറമുഖ അതോറിറ്റിയില്‍ ചെയർപേഴ്‌സണ്‍ ബി കാശിവിശ്വനാഥന്‍ ദേശീയപതാക ഉയര്‍ത്തി. സിഐഎസ്എഫ് നൽകിയ ഗാർഡ് ഓഫ് ഓണർ അദ്ദേഹം സ്വീകരിച്ചു.എൻസിപി എസ്‌ ഭരണഘടന സംരക്ഷണസദസ്സിന്റെ സംസ്ഥാന ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്‌ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടി പി അബ്ദുൾ അസീസ് അധ്യക്ഷനായി. രാജഗിരി ആശുപത്രിയിൽ റൂറൽ എസ്‌പി എം ഹേമലതയും പതാക ഉയർത്തി.


ഹൈക്കോടതിയിൽ കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ യശ്വന്ത്‌ ഷേണായ്‌ പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Home