"സോൾട്ട് ടു സ്വരാജ്'; ചാപ്പാക്കടപ്പുറത്ത് "ഉപ്പുസത്യഗ്രഹം'

വൈപ്പിൻ
തെക്കൻ മാലിപ്പുറം രാജഗിരി സീഷോർ സിഎംഐ സ്കൂളിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ഉപ്പുസത്യഗ്രഹത്തിന്റെ പുനരാവിഷ്കാരമായി ‘സോൾട്ട് ടു സ്വരാജ്’ പരിപാടിയും സംഘടിപ്പിച്ചു. ചാപ്പാക്കടപ്പുറത്ത് നടന്ന ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, സ്കൂൾ ഡയറക്ടർ ഫാ. വർഗീസ് മാണിക്കനാംപറമ്പിൽ, പ്രിൻസിപ്പൽ എലിസബത്ത് മാത്യു എന്നിവർ സംസാരിച്ചു.
സ്‌മാർട്ട് ഇന്ത്യൻ ഫൗണ്ടേഷൻ എളങ്കുന്നപ്പുഴയിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം പഞ്ചായത്ത് അംഗം കെ ആർ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്‌തു.
ഞാറക്കൽ എസ്‌കെവിഎ സ്കൂളിൽ പ്രധാനാധ്യാപിക കെ കെ മിനി പതാക ഉയർത്തി. ചിത്രരചന മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മാലിപ്പുറം ഐഐവി യുപി സ്കൂളിൽ എഇഒ എ എസ് ഷൈനാമോളും എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിൽ പ്രധാനാധ്യാപിക സി രത്നകലയും പതാക ഉയർത്തി. മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എൽപിഎസിൽ അസി. മാനേജർ ആഷിഷ് തുണ്ടിയിൽ, കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോ. കെ അനിത, വില്ലേജ് ഓഫീസിൽ വി ടി പാട്രിക് എന്നിവർ പതാക ഉയർത്തി.
എൻസിപി എസ് എളങ്കുന്നപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ ട്രഷറർ പ്രമോദ് മാലിപ്പുറം പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി എളങ്കുന്നപ്പുഴയിൽ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് രഞ്ചു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി









0 comments