കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും ; ഹെെക്കോടതിയിൽ പരിഷ്‌കാരങ്ങളുമായി ചീഫ് ജസ്റ്റിസ്

കൊച്ചി
ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഇനിമുതൽ ചീഫ് ജസ്റ്റിസും സിംഗിൾ ബെഞ്ചിൽ സിറ്റിങ് നടത്തും. വെള്ളിയാഴ്‌ചകളിൽ ഡിവിഷൻ ബെഞ്ച് സിറ്റിങ്ങിനുശേഷമാകും സിംഗിൾ ബെഞ്ച് സിറ്റിങ്.
ചീഫ് ജസ്റ്റിസിന് ഒപ്പം സിറ്റിങ് നടത്തുന്ന ന്യായാധിപനും പ്രത്യേക സിംഗിൾ ബെഞ്ച് സിറ്റിങ് നടത്തിയ, ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന കേസുകൾ പരിഗണിക്കും. കാലങ്ങളായി തീർപ്പാകാത്ത കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചുകൾക്കു പുറമെയാണ് ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാറിന്റെ നിർദേശപ്രകാരം വെള്ളിമുതൽ പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
വാദം പൂർത്തിയാകുംമുന്പേ കേസ് മാറ്റിയാൽ, ഭാഗികമായി വാദംകേട്ട (പാർട്ട് ഹേർഡ്) കേസായി പരിഗണിച്ച് അതേ ന്യായാധിപൻതന്നെ പിന്നീട് വാദം കേൾക്കുന്ന സമ്പ്രദായത്തിനും മാറ്റം വരുത്തി. കേസ് ഭാഗികമായി പരിഗണിച്ച ന്യായാധിപന്റെ പരിഗണനാ വിഷയത്തിൽ മാറ്റംവന്നാൽ കക്ഷികളുടെ ആവശ്യപ്രകാരം ചീഫ് ജസ്‌റ്റിസിന്റെ അനുമതിയോടെമാത്രമേ അതേ ന്യായാധിപൻ കേസ് പരിഗണിക്കാവൂവെന്ന് ഹൈക്കോടതി രജിസ്‌ട്രാറുടെ ഉത്തരവിൽ പറയുന്നു.









0 comments