പുതിയ സംരംഭവുമായി പിറവത്തെ ഹരിതകർമസേന

പിറവം
പിറവത്തെ ഹരിതകർമസേന പുതുസംരംഭങ്ങൾ ആരംഭിക്കും. റെന്റൽ സർവീസ് യൂണിറ്റ് ആരംഭിക്കുന്നതിന് നഗരസഭാ സെക്രട്ടറിയും ഹരിതകർമസേന കൺസോർഷ്യവും തമ്മിൽ ധാരണപത്രം ഒപ്പിട്ടു.
ഹരിതചട്ടം അനുസരിച്ച് ചടങ്ങുകൾ സംഘടിപ്പിക്കുക, സാധനങ്ങൾ വാടകയ്ക്ക് നൽകുക, സൂക്ഷ്‌മാണു മിശ്രിതം വിൽപ്പന തുടങ്ങിയവ ഇനി ഹരിതകർമസേന ചെയ്യും.
11.10 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. നഗരസഭാ അധ്യക്ഷ ജൂലി സാബു പദ്ധതി ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഡോ. അജേഷ് മനോഹർ, ബാബു പാറയിൽ, മോളി വലിയകട്ടയിൽ, രമ വിജയൻ എന്നിവർ സംസാരിച്ചു.









0 comments