ഹജ്ജ്: പഠനക്ലാസ് സംഘടിപ്പിച്ചു

കളമശേരിയിൽ സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസ് ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി ഹജ്ജ് കർമത്തിനായി കൊച്ചി, എറണാകുളം, തൃക്കാക്കര, വൈപ്പിൻ, കളമശേരി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുത്തവർക്കുള്ള ഒന്നാംഘട്ട പഠനക്ലാസ് സംഘടിപ്പിച്ചു.
കളമശേരി ഞാലകം ജമാഅത്ത് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പർ നൂർ മുഹമ്മദ് നൂർഷ അധ്യക്ഷയായി. അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കക്കൂത്ത്, അനസ് ഹാജി, മുഹമ്മദ് സക്കീർ, പി കെ അസൈൻ, ടി കെ സലിം, റഫീഖ് മരക്കാർ തുടങ്ങിയവർ സംസാരിച്ചു.









0 comments