ഹെയര്‍ ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു

ഹെയര്‍ ഡൊണേഷന്‍ ഡ്രൈവ് പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.
തൃക്കാക്കര: കെഎംഎം കോളേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍എസ്എസ് യൂണിറ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി ആലുവ, എനേബിള്‍ ഇന്ത്യ എന്നിവരുമായി സഹകരിച്ച് ഹെയര്‍ ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ശേഖരിച്ച മുടിയുടെ ഭാഗം കളമശേരി മെഡിക്കല്‍ കോളേജില്‍ നല്‍കിയ ശേഷം അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ കൈമാറും. ഉദ്ഘാടന യോഗത്തില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി എംഎം മൈമൂനത്ത്, ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍ വിനീത്, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, ധന്യാ കലാധരന്‍, വോളന്റിയര്‍ സെക്രട്ടറിമാരായ അജ്ഞന കൃഷ്ണ, ഫിദ ആയിഷ, അനുരാഗ് രതീഷ് എന്നിവര്‍ സംസാരിച്ചു. ഡ്രൈവില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എന്‍എസ്എസ് മിനിസ്‌റ്റോറില്‍നിന്നും വോളന്റിര്‍മാരുടെ നേതൃത്വത്തില്‍ സമ്മാനങ്ങൾ വിതരണം ചെയ്തു.








0 comments