ഉന്നതവിദ്യാഭ്യാസ സംരക്ഷണസദസ്സ് നടത്തി

കാലടി സംസ്കൃത സർവകലാശാലയിൽ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സംരക്ഷണസദസ്സ് സിൻഡിക്കറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
കാലടി
കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ ഉന്നതവിദ്യാഭ്യാസ സംരക്ഷണ വാരാചരണത്തോട് അനുബന്ധിച്ച് കാലടി സംസ്കൃത സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസ സംരക്ഷണസദസ്സ് സംഘടിപ്പിച്ചു.
സർവകലാശാല സിൻഡിക്കറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്‌ഘാടനം ചെയ്‌തു.
സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ബി മംഗൽ ദാസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഒ സുനിൽകുമാർ, ട്രഷറർ എം പി അമ്പിളി, എം എസ് സുരേഷ്, ഡോ. എം സി അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.









0 comments