പുതുതലമുറയിലേക്ക് കാർഷിക സംസ്കാരം പകരുന്ന മഹോത്സവം: ഗോപിനാഥ് മുതുകാട്

gopinath muthukad
വെബ് ഡെസ്ക്

Published on Sep 02, 2025, 02:45 AM | 1 min read


കളമശേരി

കൃഷിയെമറന്ന് മറ്റു പരിഷ്കാരങ്ങളിലേക്ക് പോയാൽ സമൂഹം മറവിരോഗം ബാധിച്ചപോലെ ഒന്നുമല്ലാതായി മാറുമെന്ന് മാന്ത്രികൻ ഗോപിനാഥ് മുതുകാട്. കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായി നടന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ​ കേരളത്തിന്റെ കാർഷിക സംസ്കാരം പുതുതലമുറയിലേക്ക് നട്ടുപിടിപ്പിക്കുന്ന മഹോത്സവമാണ് കളമശേരി കാർഷികോത്സവമെന്നും അദ്ദേഹം പറഞ്ഞു.


മന്ത്രി പി രാജീവ് അധ്യക്ഷനായി. മണ്ഡലത്തെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയോജനങ്ങൾക്കൊപ്പം പരിപാടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാർഷികോത്സവത്തിൽ വന്ന നിർദേശങ്ങളുടെ ഭാഗമായാണ് തീരുമാനം.


​കല, സിനിമ, സാംസ്കാരിക തുടങ്ങി സർവ മേഖലകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ച് കളമശേരി മണ്ഡലത്തിന്റെ അഭിമാനമുയർത്തിയ നൂറുകണക്കിന് പ്രതിഭകളെ സംഗമത്തിൽ ആദരിച്ചു. കാർഷികോത്സവത്തിന്റെ ഭാഗമായ കർഷകർ ഉൾപ്പെടെയുള്ളവരെയും ആദരിച്ചു.


​ഒളിമ്പ്യൻ മേഴ്സി കുട്ടൻ, മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ്, ശാസ്ത്ര സാഹിത്യകാരൻ ഡോ. കെ ബാബു ജോസഫ്, നാടകപ്രവർത്തകൻ ടി എം എബ്രഹാം, കലാമണ്ഡലം ശങ്കരവാര്യർ, കേരള സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം സഹീർ അലി, കാർഷികോത്സവം ചെയർമാൻ വി എം ശശി, പ്രമുഖ കർഷകൻ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home