മെട്രോ സ്‌റ്റേഷനുകളിലും സൗജന്യ വൈഫൈ

കൊച്ചി
മെട്രോ യാത്രകൾ കൂടുതൽ ആസ്വാദ്യകരവും സുഖകരവുമാക്കാൻ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്താൻ കെഎംആർഎൽ. മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈ സൗകര്യം നൽകാൻ കെഎംആർഎൽ തയ്യാറെടുക്കുകയാണ്. വൈഫൈ സൗകര്യം ലഭ്യമാക്കാൻ സേവനദാതാക്കളിൽനിന്ന് ടെൻഡർ ക്ഷണിച്ചു.
നേരത്തേ മെട്രോ ട്രെയിനുകളിൽ വൈഫൈയുണ്ടായിരുന്നു. എന്നാൽ, ഇടക്കാലത്ത് അത് നിലച്ചു. യാത്രക്കാരുടെ ആഗ്രഹംകൂടി പരിഗണിച്ചാണ് ട്രെയിനുകൾക്കുപുറമെ സ്റ്റേഷനുകളിലും വൈഫൈ സംവിധാനം പുനരാരംഭിക്കുന്നത്. ആലുവ, അന്പാട്ടുകാവ്, മുട്ടം, കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങന്പുഴ പാർക്ക്, പാലാരിവട്ടം, ജെഎൽഎൻ സ്‌റ്റേഡിയം, കലൂർ, ടൗൺഹാൾ, എംജി റോഡ്, മഹാരാജാസ് കോളേജ്, എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട, വടക്കേകോട്ട, എസ്‌എൻ ജങ്‌ഷൻ, തൃപ്പൂണിത്തുറ എന്നീ സ്‌റ്റേഷനുകളിലാണ് വൈഫൈ വരുന്നത്. 29 വരെ ഓൺലൈനായി ടെൻഡർ സമർപ്പിക്കാം. ഒക്ടോബർ മൂന്നിന് തുറക്കും.









0 comments