വൃത്തിഹീനമായ സാഹചര്യം: ഭക്ഷ്യോൽപ്പാദനകേന്ദ്രം അടച്ചുപൂട്ടി

പറവൂർ
ചിറ്റാറ്റുകര പഞ്ചായത്ത് ആരോഗ്യവിഭാഗം ഭക്ഷ്യോൽപ്പാദന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന മാക്കനായിയിലെ "മെൽബ ഫുഡ്സ്' അടച്ചുപൂട്ടി പിഴ ചുമത്തി.
ഉൽപ്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്യുന്നത് ജീവനക്കാർക്ക് മതിയായ സൗകര്യങ്ങളൊരുക്കാതെയാണെന്ന് പരിശോധനയിൽ കണ്ടെത്തി. ശുചിത്വ നിലവാരമില്ലായ്മ, ആരോഗ്യ കാർഡിന്റെ അഭാവം, പുകയില നിരോധന നിയമപ്രകാരമുള്ള മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയവ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി ആരംഭിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി ജി ആന്റണി, പി പി രാധിക, അരുൺ സാഗർ, മിലി കൃഷ്ണൻ, കെ എസ് അമൃത എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പകർച്ചവ്യാധികൾ, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയ്‌ക്കെതിരെ പ്രതിരോധം ഉറപ്പാക്കണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഫിലോമിന അലോഷ്യസ് അറിയിച്ചു.









0 comments