ആലുവയിൽ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലുവ
നഗരസഭാ ആരോഗ്യവിഭാഗം ആലുവയിൽ നടത്തിയ പരിശോധനയില്‍ രണ്ട് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി. തോട്ടയ്ക്കാട്ടുകര ബിരിയാണി മഹല്‍, സതേണ്‍ സ്‌പൈസസ് എന്നീ ഹോട്ടലുകളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. സതേണ്‍ സ്‌പൈസസില്‍നിന്ന് പഴക്കമേറിയ പൊറോട്ട, ചോറ്, ചിക്കന്‍, ബീഫ്, ന്യൂഡില്‍സ്, മീന്‍ വേവിച്ചത് എന്നിവ കണ്ടെത്തി. ബിരിയാണി മഹലില്‍നിന്ന് പഴകിയ ചിക്കന്‍, കോളിഫ്ലവര്‍, ബീഫ് എന്നിവയും കണ്ടെടുത്തു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ വി എം സീന, വി എസ് ഷിദു, ഉമാദേവി എന്നിവരാണ് പരിശോധന നടത്തിയത്.
ഹോട്ടലുകള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം നടപടിയെടുക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ആലുവയിലെ പല ഹോട്ടലുകളിലും പഴകിയ ഭക്ഷണങ്ങൾ വിൽക്കുന്നതായി വ്യാപക പരാതിയുണ്ട്.









0 comments