ഭക്ഷ്യസുരക്ഷാ പരിശോധന: കീഴ്മാട് എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ്

ആലുവ
കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവിതരണകേന്ദ്രങ്ങളിൽ നടത്തിയ ശുചിത്വപരിശോധനയിൽ പോരായ്മ കണ്ടെത്തിയ എട്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഭക്ഷണം പാകംചെയ്യുക, ജലപരിശോധന നടത്താത്ത സ്ഥാപനങ്ങൾ, ഫ്രീസറിൽ പഴകിയ ഭക്ഷണം സൂക്ഷിക്കുക, സുരക്ഷിതമല്ലാതെ ഫ്രീസറിൽ ഭക്ഷണം സൂക്ഷിക്കുക, സമയമോ തീയതിയോ രേഖപ്പെടുത്താതെ ഭക്ഷണം ഫ്രീസറിൽ സൂക്ഷിക്കുക, മലിനജലം പുറത്തേക്ക് ഒഴുക്കുക തുടങ്ങിയ വിവിധ കാരണങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യപ്രവർത്തകരായ എം ഐ സിറാജ്, എസ് എസ് രേഖ, കെ ബി സബ്ന, എസ് സ്റ്റെഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നോട്ടീസ് കാലയളവിനുള്ളിൽ പോരായ്മ പരിഹരിക്കാത്ത ഭക്ഷണശാലകൾക്കെതിരെ പൊതുജന ആരോഗ്യനിയമപ്രകാരം കേസെടുക്കുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.









0 comments