പിറവത്ത് ഹിറ്റായി ഭക്ഷ്യമേള

പിറവം
മധ്യകേരളത്തിന്റെ മാസ്റ്റർ പീസായ ഭക്ഷ്യവിഭവം പിടിയും നാടൻ കോഴിക്കറിയുടെയും രുചിയറിഞ്ഞ് മന്ത്രി പി പ്രസാദ്. നഗരസഭാ ‘ഓണോത്സവം– 2025’ ഭാഗമായാണ് ഭക്ഷ്യമേള നടന്നത്. കുടുംബശ്രീ നാടൻ ഭക്ഷണം, ഇന്ത്യൻ–ചൈനീസ് വിഭവങ്ങൾ, പായസമേള തുടങ്ങി പതിനഞ്ചോളം സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്.
തിരുവാതിരകളി, കൈകൊട്ടിക്കളി, നാടൻപാട്ടുകൾ, വടംവലി മത്സരം, തീറ്റമത്സരം, മ്യൂസിക് ഫ്യൂഷൻ തുടങ്ങിയവയുണ്ടായി. കലാസന്ധ്യ നഗരസഭ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി.
എം ജെ ജേക്കബ്, ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, ഡോ. അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, പി ഗിരീഷ് കുമാർ, പി കെ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.









0 comments