മഞ്ഞപ്രയില്‍ വെള്ളക്കെട്ടുമൂലം കൃഷിനാശം

അങ്കമാലി
മഞ്ഞപ്ര മുളരിപ്പാടം ഭാഗത്തെ വെള്ളക്കെട്ടുമൂലം കൃഷിനാശം. പടയാടൻ വർഗീസിന്റെ ഏത്തവാഴത്തോട്ടം നശിച്ചു. ആയിരത്തോളം വാഴകളാണ് നശിച്ചത്. ഏകദേശം 75,000 രൂപയുടെ നഷ്ടം സംഭവിച്ചു. സമീപപ്രദേശത്തുള്ള പുതിയേടത്ത് പാപ്പച്ചന്റെ 500ഓളം വാഴകളും നശിച്ചു. പലയിടത്തും പച്ചക്കറി കൃഷിക്കും നാശമുണ്ടായിട്ടുണ്ട്.
മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഇല്ലാത്തതുമൂലമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി എ വി സൈമൺ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കർഷകസംഘം നേതാക്കൾ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments