ഐക്കാട്ടുകടവ് റോഡ് വെള്ളക്കെട്ടിൽ; ജനങ്ങൾ ദുരിതത്തിൽ

അങ്കമാലി
പീച്ചാനിക്കാട് ഐക്കാട്ടുകടവിലെ ജനവാസമേഖല വെള്ളക്കെട്ടുഭീഷണിയിൽ. അമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. മഴ തുടർന്നാൽ വീടുകളിലേക്കും വെള്ളംകയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കുട്ടികളുടെ പാർക്കിനായി കണ്ടെത്തിയ സ്ഥലവും ഐക്കാട്ടുകടവിലുള്ള അമല ഫെലോഷിപ്പിന്റെ രോഗീപരിചരണകേന്ദ്രവും ആരോഗ്യകേന്ദ്രവും വെള്ളക്കെട്ടിലായി. ഈ കേന്ദ്രത്തിലെ രോഗികളും ദുരിതത്തിലായി. വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭാ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.









0 comments