ആധുനിക മീൻ മാർക്കറ്റ് 10 മാസംകൊണ്ട്: മന്ത്രി

വൈപ്പിൻ
നായരമ്പലം ആധുനിക മീൻ മാർക്കറ്റ് 10 മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മാർക്കറ്റിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രണ്ട് പിണറായി സർക്കാരുകളുംചേർന്ന് മത്സ്യബന്ധനമേഖലയുടെ ക്ഷേമത്തിനായി 12,000 കോടി രൂപ ചെലവാക്കി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. രൂക്ഷമായ കടലാക്രമണം തടയാൻ ഞാറക്കൽ, നായരമ്പലം, പള്ളിപ്പുറം തീരങ്ങളിൽ സിന്തെറ്റിക് ജിയോ ട്യൂബ് സ്ഥാപിക്കുന്നത് സാമ്പത്തിക, സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
നായരമ്പലം മീൻ മാർക്കറ്റ് 2.76 കോടി രൂപ ചെലവിലാണ് ആധുനികസംവിധാനങ്ങളോടെ പുനർനിർമിക്കുന്നത്. എസ്‌സിഎഡിസി ചീഫ് എൻജിനിയർ ടി വി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം എം ബി ഷൈനി, പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വൈസ് പ്രസിഡന്റ് ജോബി വർഗീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി മാജ ജോസ്, എ ജി ഫൽഗുണൻ എന്നിവർ സംസാരിച്ചു. വി എസിന്റെ വിയോഗം അറിഞ്ഞതോടെ സമ്മേളനം അനുശോചനം രേഖപ്പെടുത്തിപ്പിരിഞ്ഞു.









0 comments