ഒഴിഞ്ഞപറമ്പിൽ കൂട്ടിയിട്ടിരുന്ന കേബിളുകൾക്ക് തീപിടിച്ചു

പറവൂർ
സെന്റ് ജെർമയിൻസ് റോഡിൽ ഒഴിഞ്ഞപറമ്പിൽ കൂട്ടിയിട്ടിരുന്ന കേബിളുകൾക്ക് തീപിടിച്ചു. തിങ്കൾ പകൽ 11.30നാണ് സംഭവം. ഇവിടെ മുമ്പ് ഏഷ്യാനെറ്റിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നു. ഓഫീസ് പ്രവർത്തനം ഇവിടെനിന്ന് മാറ്റുകയും കെട്ടിടം പൊളിച്ചുകളയുകയും ചെയ്തു.
എന്നാൽ, ഇവിടെനിന്ന് മാറ്റാതെ കുന്നുകൂടിയ കേബിളുകൾക്കാണ് തീപിടിച്ചത്. തീ ആളിപ്പടർന്നത് സമീപവാസികളിൽ പരിഭ്രാന്തിപരത്തി. കേബിളിനുള്ളിലെ ചെമ്പുകമ്പി മോഷ്ടിക്കാൻ എത്തിയവർ തീ ഇട്ടതാണോയെന്ന സംശയം ശക്തമാണ്. അഗ്നി രക്ഷാസേന വിഭാഗം എത്തി തീയണച്ച് തിരിച്ചുപോയശേഷം വീണ്ടും തീപടർന്നു. തിരിച്ചെത്തിയ അഗ്നി രക്ഷാസേന തീ പൂർണമായും കെടുത്തി.









0 comments