ഗതാഗത നിയമലംഘനം : രണ്ടുദിവസംകൊണ്ട് ലഭിച്ചത് 8.68 ലക്ഷം

കൊച്ചി
ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്‌ക്കാൻ കൊച്ചി സിറ്റി പൊലീസും മോട്ടോർ വാഹനവകുപ്പും (എൻഫോഴ്സ്‌മെന്റ് വിഭാഗം) ചേർന്ന് സംഘടിപ്പിച്ച മെഗാ ഇ–-അദാലത്തിൽ രണ്ടുദിവസങ്ങളിലായി ലഭിച്ചത് 8,68,750 രൂപ. 1268 കേസുകളിലായാണിത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി കൊച്ചി സിറ്റി പൊലീസ് ട്രാഫിക് വെസ്റ്റ് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ ഇ–-അദാലത്ത് നടന്നത്. ചൊവ്വാഴ്‌ച 586 കേസുകളിലായി 3,12,750 രൂപയും ബുധനാഴ്‌ച 686 കേസുകളിലായി 5,56,000 രൂപയും ലഭിച്ചു.
ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുക, അനധികൃത പാർക്കിങ്, സീറ്റ്‌ബെൽറ്റില്ലാതെ കാറോടിക്കുക, സിഗ്‌നൽ ലംഘനം എന്നിവയ്‌ക്കാണ് പ്രധാനമായും ആളുകൾ പിഴയടച്ചത്. യഥാസമയം അടയ്‌ക്കാനാകാത്തതും കോടതിയിലുള്ളതുമായ ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെ എല്ലാം അദാലത്തിൽ പിഴയടച്ച് തീർപ്പാക്കാൻ അവസരമുണ്ടായി.









0 comments