ആലുവ മെട്രോ സ്റ്റേഷൻ; ഫീഡർ ഓട്ടോകൾക്കായി ഓട്ടോമാറ്റിക് ക്യൂ ഒരുക്കി

ആലുവ
കൊച്ചി മെട്രോ ഓട്ടോ ഫീഡർ സർവീസ് ഓട്ടോമേറ്റഡ് ക്യൂ സംവിധാനം ആലുവ മെട്രോ സ്റ്റേഷനിൽ കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്തു. മെട്രോയിലെ ഫീഡർ ഓട്ടോയാത്രക്കാർക്ക് നിരക്കിലെ കൃത്യതയും സ്ത്രീകൾ അടക്കമുള്ള യാത്രക്കാരുടെ സുരക്ഷയും ഡിജിറ്റൽ പേമെന്റ് സംവിധാനവും ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ–--ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം ബി സ്യമന്തഭദ്രൻ അധ്യക്ഷനായി. വൺടി സ്മാർട്ട് മൊബിലിറ്റി സിഇഒ നിഷാന്ത് രവീന്ദ്രൻ, കെഎംആർഎൽ അർബൻ ട്രാൻസ്പോർട്ട് എജിഎം ടി ജി ഗോകുൽ, സൈമൺ ഇടപ്പള്ളി, ബിനു വർഗീസ്, കെ എ കുഞ്ഞുമോൻ, പോളി ഫ്രാൻസീസ്, പി പി ബ്രൈറ്റ് എന്നിവർ സംസാരിച്ചു.









0 comments