വിത്തൂട്ട് പദ്ധതിക്ക് തുടക്കം

കോതമംഗലം
വിത്തൂട്ട് പദ്ധതിയുടെ നേര്യമംഗലം റേഞ്ചുതല ഉദ്ഘാടനവും വനമഹോത്സവ സമാപനവും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത് അധ്യക്ഷയായി. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ ടി സിബിൻ പദ്ധതി വിശദീകരിച്ചു. കെ കെ ഗോപി, പി എം കണ്ണൻ, മിനി മനോഹരൻ, സി എസ് അജി, ഫ്രാൻസിസ് യോഹന്നാൻ, ജി ജി സന്തോഷ് എന്നിവർ സംസാരിച്ചു.
വന്യമൃഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആഞ്ഞിലി, ഞാവൽ, പന മുതലായ ഫലവൃക്ഷങ്ങളുടെ വിത്തുകൾ ശേഖരിച്ച്, മണ്ണും ജൈവവളവും ചേർന്ന മിശ്രിതത്തിൽ വിത്തുണ്ടകളാക്കി വനത്തിലെ തുറസ്സായ പ്രദേശത്ത് നിക്ഷേപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നേര്യമംഗലം ഗവ. സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, സന്നദ്ധസംഘടന–- വിഎസ്എസ് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പദ്ധതിയുടെ ഭാഗമായി.









0 comments