പേഴയ്ക്കാപ്പിള്ളിയില്‍ വിരിഞ്ഞു വര്‍ണപ്പൂപ്പാടം

മൂവാറ്റുപുഴ
പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനുമുന്നിലെ പൂപ്പാടം കൗതുകമായി. വിദ്യാര്‍ഥികളും അധ്യാപകരും ചേർന്ന് ചെണ്ടുമല്ലിപ്പൂക്കളുടെ പ്രത്യേകതകളും മറ്റും തിരിച്ചറിയാൻ ഇവിടെ പഠനം നടത്തുന്നുണ്ട്. അധ്യാപികയായ ജ്യോതി കെ ഭാസ്കർ വിദ്യാര്‍ഥികളുമായി സംവദിച്ചു. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ സഹായത്തോടെ 30 സെന്റിലാണ് പൂക്കൃഷി ചെയ്തത്. കോതമംലം ബ്ലോക്ക് പഞ്ചായത്തിന്റെ നഴ്സറിയിൽനിന്നുള്ള മഞ്ഞ, ഓറഞ്ച് നിറമുള്ള 1500 ചെണ്ടുമല്ലി തൈകളാണ് കൃഷി ചെയ്തത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്, എസ്‌പിസി വിദ്യാര്‍ഥികള്‍ക്കായിരുന്നു കൃഷി പരിപാലന ചുമതല. പിടിഎ അംഗങ്ങളായ കെ പി മുഹമ്മദലി, ഫൈസൽ മുണ്ടക്കാമറ്റം, പായിപ്ര പഞ്ചായത്ത് അംഗം സാജിത മുഹമ്മദലി, പ്രധാനാധ്യാപിക എ സഫീന, അധ്യാപകരായ പി എം റഹ്‌മത്ത്, കെ എം നൗഫൽ എന്നിവർ നേതൃത്വം നൽകി.









0 comments