കർഷകഭേരി ആറാംഘട്ടം തുടങ്ങി

കാലടി
കർഷകസംഘം മലയാറ്റൂർ പഞ്ചായത്ത് കമ്മിറ്റി മുണ്ടങ്ങാമറ്റത്ത് പച്ചക്കറിക്കൃഷി തുടങ്ങി. കർഷകഭേരി അങ്കമാലി ഏരിയ കൺവീനർ പി അശോകൻ ഉദ്ഘാടനം ചെയ്തു. ടി സി ബാനർജി അധ്യക്ഷനായി. കൂർക്ക, കപ്പ, പയർ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. കർഷകസംഘം വില്ലേജ് സെക്രട്ടറി സാജൻ പാലമറ്റം, വി കെ വത്സൻ, വിജി റെജി, ജനത പ്രദീപ്, സ്മിത ബേബി എന്നിവർ സംസാരിച്ചു.









0 comments