കതിർ കർഷകകൂട്ടായ്മ വാഴക്കൃഷി തുടങ്ങി

നെടുമ്പാശേരി
സിപിഐ എം നേതൃത്വത്തിലുള്ള കതിർ കർഷകകൂട്ടായ്മയും കർഷകസംഘം നെടുമ്പാശേരി വെസ്റ്റ് മേഖലാ കമ്മിറ്റിയും ചേർന്ന് പൊയ്ക്കാട്ടുശേരിയിൽ വാഴക്കൃഷി ആരംഭിച്ചു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി തോമസ്, പി ജെ അനിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കർഷകസംഘം മേഖലാ പ്രസിഡന്റ് കെ വി ബെന്നി അധ്യക്ഷനായി. സെക്രട്ടറി എ കെ തോമസ്, കെ എം വർഗീസ് എന്നിവർ സംസാരിച്ചു.
കതിർ കർഷകകൂട്ടായ്മയും കർഷകസംഘവും ചേർന്ന് വിവിധ സ്ഥലങ്ങളിലായി മൂന്ന് ഏക്കറിൽ പച്ചക്കറി കൃഷിയും വിത്ത്, തൈ വിതരണവും ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് പച്ചക്കറിച്ചന്തയും തുടങ്ങും.









0 comments