അങ്കമാലിയിലെ ജാതിക്കർഷകർ പ്രതിസന്ധിയിൽ

അങ്കമാലി
കാലവർഷം ശക്തമായതോടെ അങ്കമാലിയിലെ ജാതിക്കർഷകർ പ്രതിസന്ധിയിൽ. ഇലയും പൂവും കായ്കളും കൊഴിഞ്ഞുപോയതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. ജനുവരിമുതൽ നവംബർവരെ കിട്ടേണ്ട വിളവ് പേമാരിമൂലം നശിച്ചുപോയി. ജാതിത്തോട്ടങ്ങളിൽ മരങ്ങൾ പലതും ഇലയില്ലാതെ ശിഖിരങ്ങൾ കരിഞ്ഞുണങ്ങിയ നിലയിലാണ്.
അങ്കമാലി ബ്ലോക്കിൽ നാലുലക്ഷത്തോളം ജാതിമരങ്ങൾ ഉള്ളതായാണ് വിവരം. ഇതിൽ അധികപങ്കും നശിച്ചു. ഇലകൾക്കടിയിൽ ഈർപ്പം പടർന്നുണ്ടായ നാലിനം ഫംഗസ് മൂലമാണ് ഇലകൾ കൊഴിയുന്നതെന്ന് കാർഷിക സർവകലാശാലാ അധികൃതർ പറഞ്ഞു. സർക്കാരും കൃഷിവകുപ്പും മുൻകൈയെടുത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും സാമ്പത്തികനഷ്ടം പരിഹരിക്കണമെന്നും അങ്കമാലി ബ്ലോക്ക് ജാതിക്കർഷക സഹകരണ സംഘം ആവശ്യപ്പെട്ടു.









0 comments