ചെമ്പൻചെല്ലി ആക്രമണം: കേര കർഷകർ പ്രതിസന്ധിയിലായി

കൂവപ്പടി മദ്രാസ് കവല ലക്ഷ്മി ഭവനിൽ കെ കെ ശാരദക്കുഞ്ഞമ്മയുടെ കൃഷിയിടത്തില്‍ ചെമ്പന്‍ചെല്ലി നശിപ്പിച്ച തെങ്ങ്
പെരുമ്പാവൂർ
കൂവപ്പടി, ഒക്കൽ, മുടക്കുഴ പഞ്ചായത്തുകളിൽ തെങ്ങുകൃഷിയെ ബാധിക്കുന്ന ചെമ്പൻചെല്ലികളുടെ ആക്രമണത്തിൽ കേരകർഷകർ പ്രതിസന്ധിയിലായി. കൂമ്പോലകളും ചൊട്ടകളും ചെമ്പൻ ചെല്ലികൾ തിന്ന് നശിപ്പിക്കുകയാണ്. പരമ്പരാഗത നാടൻ ഇനങ്ങളും കുള്ളൻ, കുറ്റ്യാടി, ഹൈബ്രിഡ് ഇനം തെങ്ങുകള്‍വരെ ചെമ്പൻചെല്ലികളുടെ ആക്രമണത്തിനിരയാകുന്നതായി കർഷകർ പറയുന്നു. ഒരു തെങ്ങിൽനിന്ന് എൺപതോളം ചെല്ലികളെ ലഭിക്കാറുണ്ടെന്ന് തെങ്ങുകയറ്റ തൊഴിലാളി കൈതക്കോട് മണി പറഞ്ഞു. കൂവപ്പടി മദ്രാസ് കവല ലക്ഷ്മി ഭവനിൽ കെ കെ ശാരദക്കുഞ്ഞമ്മയുടെ കൃഷിയിടത്തിലെ 34 തെങ്ങുകൾ നശിച്ച അവസ്ഥയിലാണ്.
ഇടവിട്ടിടവിട്ടുള്ള മഴയും ചെല്ലി നിയന്ത്രണത്തിന് തടസ്സമായി. പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരകർഷകർ ആവശ്യപ്പെട്ടു.









0 comments