കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

കാക്കനാട്
തൃക്കാക്കര സാംസ്കാരിക കേന്ദ്രം, തൃശൂർ കാർഷിക ഫലവൃക്ഷ പ്രചാരക സമിതി, ഹരിതകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ കാക്കനാട് ഓണം പാർക്കിൽ മൺസൂൺ ഞാറ്റുവേല കാർഷിക വിപണനമേള ആരംഭിച്ചു. തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ് ഡോ. എം പി സുകുമാരൻനായർ ഉദ്ഘാടനം ചെയ്തു. എ സി കെ നായർ അധ്യക്ഷനായി.
മേള വിപണനോദ്ഘാടനം പോൾ മേച്ചേരിൽ നിർവഹിച്ചു. സതീഷ് കുമാർ, ബിജോയ് ജോസ്, സലിം കുന്നുപുറം എന്നിവർ സംസാരിച്ചു.
400ൽപ്പരം ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികൾ, പച്ചക്കറിവിത്തുകൾ, പച്ചക്കറിത്തൈകൾ, കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. അടുക്കളത്തോട്ടം, തേനീച്ചവളർത്തൽ, കോഴിവളർത്തൽ, എൽഇഡി ബൾബ് നിർമാണം എന്നിവയിൽ തൊഴിൽപരിശീലനം നൽകും. ദിവസവും കാർഷിക സെമിനാറുകളും കലാപരിപാടികളും ഉണ്ടാകും. മേള 27ന് സമാപിക്കും.









0 comments