കലയിലും പഠനത്തിലും മികവുമായി ഫർഹാന

പെരുമ്പാവൂർ
അറബിനാടകത്തിലും അറബി ക്വിസിലും മികവ് തെളിയിച്ച പാറപ്പുറം മില്ലുംപടി കാരോത്തുകുടി എസ് ഫർഹാനയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസിന്റെ നേട്ടം. പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിയാണ്.
സയൻസ് ഗ്രൂപ്പിൽ ഉപരിപഠനം നടത്താനാണ് താൽപ്പര്യം. സ്കൂൾ കലോത്സവത്തിൽ അറബിനാടകത്തിൽ കഴിഞ്ഞവർഷം ജില്ലയിൽ രണ്ടാംസ്ഥാനവും അറബി ക്വിസിൽ മൂന്നാംസ്ഥാനവും കുടനിർമാണത്തിൽ എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്. തമിഴ്നാട് തെങ്കാശി സ്വദേശിയായ ഷാഹുൽ ഹമീദിന്റെയും ഫാത്തിമയുടെയും മകളാണ്. 1998ൽ ഹോട്ടൽ തൊഴിലാളിയായാണ് ഷാഹുൽ പെരുമ്പാവൂരിലെത്തിയത്. 15 വർഷംമുമ്പ് വിവാഹത്തിനുശേഷം ഇവിടെ സ്ഥിരതാമസമാക്കി. ഇപ്പോൾ പ്ലാസ്റ്റിക് നൂൽ വിൽപ്പനയാണ് ജീവിതമാർഗം. ഫർഹാനയുടെ അനുജത്തി എസ് റമീസ ഗേൾസ് ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്.









0 comments