ഫാക്ട് സംയുക്ത സമരസമിതി ഇന്ന് കരിദിനം ആചരിക്കും

കളമശേരി
ഫാക്ടിലെ ഉൽപ്പാദന പ്രതിസന്ധി പരിഹരിക്കുക, ജീവനക്കാരുടെ പ്രൊമോഷൻ പോളിസി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി നേതൃത്വത്തിൽ വ്യാഴാഴ്ച കരിദിനം ആചരിക്കുന്നു. കൊച്ചിൻ ഡിവിഷനിലും ഉദ്യോഗമണ്ഡലിലും കരിദിനമാചരിക്കും.
സിഎൽആർ ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, അഡ്ഹോക് ജീവനക്കാർക്ക് വേതനഘടന നിർണയിക്കുക, കരാർ തൊഴിലാളികളുടെ തൊഴിലവസരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.









0 comments