ചന്തക്കുളത്തിൽ ശുചിമുറിമാലിന്യം ഒഴുകിയെത്തി

കൊച്ചി
എറണാകുളം മാർക്കറ്റിലെ ചന്തക്കുളത്തിൽ ശുചിമുറിമാലിന്യം ഒഴുകിയെത്തി. നാറ്റം സഹിക്കാതെ മൂക്കുപൊത്തി ജനങ്ങളും തൊഴിലാളികളും.
മറൈൻഡ്രൈവിനുസമീപം കായലിൽ തള്ളിയ ശുചിമുറിമാലിന്യം രാവിലെ വേലിയേറ്റത്തിൽ ചന്തക്കുളത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വ്യാഴം രാത്രി ജോലിയിൽ ഉണ്ടായിരുന്ന മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾക്ക് പുലർച്ചെ ചന്തക്കുളത്തിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ മറൈൻഡ്രൈവിന് പടിഞ്ഞാറ് കായലിനുസമീപം ഒരു ടാങ്കർലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തി. സംശയം തോന്നിയ തൊഴിലാളികൾ ടാങ്കർലോറിയുടെ അടുത്തേക്ക് ഇരുചക്രവാഹനത്തിൽ എത്തുന്നത്, ദൂരെനിന്ന് ലോറിഡ്രൈവർ കണ്ടു. തുടർന്ന് ലോറി അതിവേഗത്തിൽ ഓടിച്ചുപോയി. തൊഴിലാളികൾ പിൻതുടർന്നെങ്കിലും ലോറി കണ്ടെത്താനായില്ല.
മാലിന്യം തള്ളിയ സമൂഹവിരുദ്ധരെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിറ്റി ബ്രാഞ്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.








0 comments