ഏലൂരിന്റെ 
വികസനവഴികൾ

Eloor Muncipality

പുതിയ റോഡ് കവലയിൽ ഏലൂർ നഗരസഭ പണിത പാർക്ക്

avatar
കെ പി വേണു

Published on Sep 27, 2025, 04:18 AM | 1 min read


ഏലൂർ

മുൻ നഗരസഭാ ഭരണത്തിന് തുടർച്ചയായാണ് 2020ൽ മികച്ച ഭൂരിപക്ഷത്തോടെ ഏലൂരിൽ എൽഡിഎഫ് അധികാരത്തിലെത്തിയത്. ഏലൂരിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ ഭരണസമിതി നടപ്പാക്കി. വ്യവസായമന്ത്രി പി രാജീവിന്റെ മണ്ഡലത്തിലുൾപ്പെട്ട നഗരസഭയെന്ന നിലയിൽ നിരവധി വികസന പദ്ധതികൾ ഏറ്റെടുക്കാനായി. പദ്ധതി നടത്തിപ്പിലെ മികവിലൂടെ നിരവധി സംസ്ഥാന, ദേശീയ അവാർഡുകൾ നേടി. നവകേരള പുരസ്കാരം– 2021, ആർദ്ര കേരള പുരസ്കാരം, മാലിന്യമുക്തം നവകേരളം മികച്ച നഗരസഭ (2024), ഹരിതകർമസേനയ്ക്ക് മികച്ച പിന്തുണ നൽകുന്ന നഗരസഭയ്ക്കുള്ള അവാർഡ് (2023), പരിസ്ഥിതി സംരക്ഷണത്തിന് പിസിബി അവാർഡ് (2025) തുടങ്ങി പുരസ്‌കാരങ്ങൾ തേടിയെത്തി.


ലൈഫിൽ 409 വീടുകൾ പൂർത്തിയാക്കി. ആശ്രയഭവനം നവീകരിച്ച് എട്ട് കുടുംബങ്ങൾക്ക് വീടനുവദിച്ചു. അതിദരിദ്രർക്കായി ഒരുകോടി രൂപ ചെലവിൽ ഫ്ലാറ്റ് ഒരുങ്ങുന്നു. ഭൂരഹിത ഭവനരഹിതർക്കായി അഞ്ച് കോടി രൂപ ചെലവിൽ ഫ്ലാറ്റ് ടെൻഡർ ഘട്ടത്തിലാണ്‌. തുമ്പൂർമുഴി മോഡൽ, സൗജന്യ ഗാർഹിക കമ്പോസ്റ്റ് ബിൻ വിതരണം, കവലകൾ തോറും ടേക്‌ എ ബ്രേക്‌ കേന്ദ്രം, മാലിന്യം നീക്കംചെയ്ത് കുഴിക്കണ്ടത്ത് ഫുട്ബോൾ ടർഫ്‌ തുടങ്ങിയവ ശുചിത്വ പദ്ധതിയെ ശ്രദ്ധേയമാക്കി. കേരളത്തിലെ വലിയ കുടുംബാരോഗ്യ കേന്ദ്രമായി പിഎച്ച്സിയെ ഉയർത്തി.


 ഏലൂർ ഗവ. എൽപി സ്കൂളിന് ഒന്നരക്കോടി രൂപ ചെലവിൽ പുതിയ കെട്ടിടവും 22 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ഓഡിറ്റോറിയവും

പാതാളത്ത് വി എസ് അച്യുതാനന്ദന്റെ പേരിൽ മുനിസിപ്പൽ ടൗൺഹാൾ പൂർത്തിയാക്കി

​ആധുനിക സംവിധാനങ്ങളോടെ പുതിയ നഗരസഭാ കെട്ടിടം നിർമാണഘട്ടത്തിൽ

അയ്യംകുളം പയ്യപ്പിളളി ബാലൻ സാംസ്കാരിക നിലയവും ഓപ്പൺ ജിമ്മും

അയ്യംകുളം വികസനത്തിന് ഒരുകോടി രൂപ ചെലവിൽ ജിസിഡിഎ പദ്ധതി

നാല് കുളങ്ങളുടെ നവീകരണം

15 ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ളസംഭരണി

ഏലൂർ ഫെറിയിൽ സംസ്ഥാന ടൂറിസംവകുപ്പിന്റെ ഫെറി നവീകരണവും പാർക്ക് നിർമാണവും

വടക്കുംഭാഗത്ത് 20 ഏക്കർ തരിശുപാടത്തെ നെൽക്കൃഷി

അയ്യംകുളത്ത് മത്സ്യക്കൃഷി



deshabhimani section

Related News

View More
0 comments
Sort by

Home