ആനയുടെ ജഡം ചെറായി ബീച്ചിൽ അടിഞ്ഞു

ചെറായി കമ്പനി കടവ് ബീച്ചിൽ അടിഞ്ഞ ആനയുടെ ജഡം
വൈപ്പിൻ
ചെറായി ബീച്ചിൽ കമ്പനി കടവ് ഭാഗത്ത് ആനയുടെ അഴുകിയ ജഡം അടിഞ്ഞു. ശനി വൈകിട്ട് നാലോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
കടപ്പുറത്ത് കരിങ്കല്ല് ഇല്ലാത്ത സ്ഥലത്താണ് ആന അടിഞ്ഞത്. തിരയിൽപ്പെട്ട് ആനയുടെ തല വേർപെട്ട് ആദ്യം കടലിലേക്ക് ഒഴുകിപ്പോയി. അവശേഷിച്ച മറ്റുഭാഗവും വൈകാതെ ഒഴുകിപ്പോയി.
ഇതിനിടെ മുനമ്പം പൊലീസ് സ്ഥലത്തെത്തി വനംവകുപ്പ് അധികൃതരെ അറിയിച്ചു. അവരെത്തുംമുമ്പ് ജഡം ഒഴുകിപ്പോയി. രണ്ടുദിവസംമുമ്പ് ജില്ലയിലെ വനപ്രദേശത്തെ നദികളിൽ ആനകളുടെ ജഡം കണ്ടിരുന്നു.









0 comments