എതിരില്ലാതെ എടത്തല

നവീകരിച്ച എടത്തല പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം
എം പി നിത്യൻ
Published on Sep 25, 2025, 03:20 AM | 1 min read
ആലുവ
പത്തു വർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച് 2021 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് ഭരണസമിതി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ യാഥാർഥ്യമാക്കിയത് സമാനതകളില്ലാത്ത വികസന ക്ഷേമ പദ്ധതികൾ. പ്രസിഡന്റ് സി കെ ലിജി, വൈസ് പ്രസിഡന്റ് എം എ അബ്‌ദുൾ ഖാദർ.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ആരോഗ്യമേഖലയിലെ വികസനം. പ്രഥമികചികിത്സാ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ആധുനിക സൗകര്യങ്ങളോടെ ആശുപത്രിക്കെട്ടിടം നവീകരിച്ചു. രാവിലെ ഒന്പതുമുതൽ വൈകിട്ട് നാലുവരെ ഡോക്ടറുടെ സേവനം ഉറപ്പാക്കി. ആംബുലൻസ് സൗകര്യം, ലാബ്, ഇ ഹെൽത്ത്, രണ്ട് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ എന്നിവ ഒരുക്കി. വർഷംതോറും മരുന്ന്, പകർച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി 50 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നു.
പ്രധാന നേട്ടങ്ങളിൽ ചിലത്
പൊതുശ്മശാനം ആധുനിക സൗകര്യങ്ങളോടെ തുറന്നു.
പുക്കാട്ടുപടിയിൽ വൺവേ നടപ്പാക്കി ഗതാഗതക്കുരുക്ക് ഇല്ലാതാക്കി.
മാലിന്യമുക്ത പഞ്ചായത്തിനായി വിവിധ ഭാഗങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു
മാലിന്യശേഖരണത്തിന് ഹരിതകർമസേന, ഇലക്‌ട്രിക് വാഹനങ്ങൾ, അജൈവമാലിന്യം കൺവയർ സംവിധാനത്തിൽ വേർതിരിക്കൽ, വിവിധയിടങ്ങളിൽ ബയോബിന്നുകൾ
ലൈഫ് പദ്ധതിയിൽ 200 വീടുകൾ നിർമിച്ചുനൽകി
വിവിധ പ്രദേശങ്ങളെ കോർത്തിണക്കി ഗ്രാമവണ്ടി
പുതിയ പഞ്ചായത്ത് ഓഫീസിന് കുഞ്ചാട്ടുകരയിൽ സ്ഥലം
കുഞ്ചാട്ടുകര ജിസിഡിഎയിൽ ഓപ്പൺ ജിമ്മും ടർഫ് ഗ്രൗണ്ടും
സാധാരണക്കാർക്ക് ആശ്വാസമായി നാല് ജനകീയ ഹോട്ടലുകൾ
തരിശ് നെൽക്കൃഷി, ജൈവപച്ചക്കറി കൃഷി, മട്ടുപ്പാവു കൃഷി എന്നിവയിൽ മുന്നേറ്റം
കേരള നോളജ് ഇക്കോണമി മിഷൻപ്രകാരം നൂറിലേറെപ്പേർക്ക് തൊഴിൽ
പഞ്ചായത്തിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ
ഫ്രണ്ട് ഓഫീസിൽ ടോക്കൺ സംവിധാനം









0 comments