ഇടപ്പള്ളിയിലെ കുരുക്കഴിയും; ഉയരുന്നു മേൽപ്പാലങ്ങൾ

കൊച്ചി
ഇടപ്പള്ളി ജങ്‌ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ മേൽപ്പാലങ്ങൾ. ഇടപ്പള്ളി ഒബ്‌റോൺ മാളിന് മുൻവശത്തായി നാഷണൽ ഹൈവേ അതോറിറ്റി 650 മീറ്റർ നീളത്തിൽ നിർമിക്കുന്ന ഫ്ലൈഓവറിന്റെ നിർമാണത്തിന് പൈലിങ് തുടങ്ങി. ജങ്‌ഷനിലെ ഗതാഗതതടസ്സവും കുരുക്കും ഒഴിവാക്കാൻ ജങ്‌ഷന് ഇരുവശത്തുമായി 650 മീറ്റർ നീളത്തിൽ രണ്ട് മേൽപ്പാലങ്ങളാണ് നിർമിക്കുന്നത്.
ലുലു ഹെഡ്‌ക്വാർട്ടേഴ്‌സിന് മുൻവശത്തുള്ളതിന്റെ നിർമാണം നേരത്തേ തുടങ്ങിയിരുന്നു. 2026 മാർച്ചിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.









0 comments