ശേഖരിച്ചത്‌ 21,445.12 കിലോ ഇ മാലിന്യം

വീടുവിട്ട്‌ ഇ മാലിന്യം ; കീശയിലെത്തി കാശ്‌

e waste
വെബ് ഡെസ്ക്

Published on Sep 23, 2025, 03:57 AM | 1 min read


കൊച്ചി

ജില്ലയിൽ ഇ മാലിന്യശേഖരണത്തിൽ ഉജ്വല മുന്നേറ്റവുമായി ജില്ല. വിവിധ നഗസരസഭകൾക്കുകീഴിൽ വീടുകളിൽനിന്ന്‌ ശേഖരിച്ചത്‌ 21,445.12 കിലോ ഇ മാലിന്യമാണ്‌. ഇതിനുപുറമെ 552.5 കിലോ അപകടരമായ മാലിന്യങ്ങളും നീക്കി.


ഹരിതകർമസേനാംഗങ്ങൾ വഴിയാണ്‌ വീടുകളിൽനിന്ന്‌ മാലിന്യം ശേഖരിച്ചത്‌. എടുത്ത മാലിന്യത്തിന്‌ രണ്ടരലക്ഷത്തിനടുത്ത്‌ രൂപ പ്രതിഫലമായി വീട്ടുകാർക്ക്‌ കൈമാറി. പദ്ധതി പഞ്ചായത്തിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്‌.


വിവിധ നഗരസഭാ അടിസ്ഥാനത്തിലായിരുന്നു ക്ലീൻ കേരള കന്പനി ഹരിതകർമസേനാംഗങ്ങളെ നിയോഗിച്ച്‌ ഇ മാലിന്യമെടുത്തത്‌. ഏറ്റവും കൂടുതൽ തൃപ്പൂണിത്തുറ നഗരസഭയ്‌ക്കുകീഴിലുള്ള വീടുകളിൽനിന്നായിരുന്നു. 4856.4 കിലോ. മറ്റു നഗരസഭകളും ശേഖരിച്ച ഇ മാലിന്യവും (കിലോയിൽ) : മരട്‌ –3622.13, തൃക്കാക്കര–3279.34, പറവൂർ: 2360.45, കളമശേരി –2095.949, കോതമംഗലം –1698.92, ഏലൂർ –1524, ആലുവ –1023.3, പെരുന്പാവൂർ – 367.435, അങ്കമാലി – 296.8, കൂത്താട്ടുകുളം –211, പിറവം–109.4

ശേഖരിച്ച ഇ മാലിന്യങ്ങൾ ക്ലീൻ കേരള കന്പനിയുടെ ഗോഡ‍ൗണിൽ എത്തിച്ച്‌ തരംതരിക്കും. ഇതിൽ പുനഃചംക്രമണം നടത്താൻകഴിയുന്നത്‌ അംഗീകൃത ഏജൻസികൾക്ക്‌ കൈാറും. അല്ലാത്തവ കീലിൽ സംസ്‌കരിക്കും. ഒക്ടോബർ രണ്ടുമുതൽ പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ ഇ മാലിന്യശേഖരണം തുടങ്ങാനാണ്‌ തീരുമാനം. ഇതിനായി ഹരിതകർമസേനാംഗങ്ങൾക്ക്‌ ഉടൻ പരിശീലനം നൽകും.




deshabhimani section

Related News

View More
0 comments
Sort by

Home