സെന്റ് മേരീസ് ഹൈസ്കൂളിൽ ഇ -ലൈബ്രറി തുടങ്ങി

കൊച്ചി
വല്ലാർപാടം സെന്റ് മേരീസ് ഹൈസ്കൂളിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ ഇ -ലൈബ്രറി പദ്ധതി ആരംഭിച്ചു. ലൈബ്രറിയും ഓണാഘോഷവും എംഎൽഎ ഉദ്ഘാടനം ചെയ്തു. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബർ അധ്യക്ഷനായി. ഫാ. മിക്സൺ റാഫേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ, പി ആർ ജോൺ, പ്രിൻസിപ്പൽ മേരി ജീന, പിടിഎ പ്രസിഡന്റ് ജോസഫ് സാബി, അന്ന ലിയ എന്നിവർ സംസാരിച്ചു.








0 comments