സ്‌ത്രീത്വത്തെ ആക്രമിക്കുന്ന കോൺഗ്രസിനെതിരെ പ്രതിഷേധം

കൊച്ചി
സ്‌ത്രീത്വത്തെ ആക്രമിക്കുന്ന കോൺഗ്രസിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ– ഡിവൈഎഫ്‌ഐ– എസ്‌എഫ്‌ഐ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
എറണാകുളം കച്ചേരിപ്പടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ് ഉദ്‌ഘാടനം ചെയ്തു. പെരുമ്പാവൂർ ഒക്കലിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു, കളമശേരി ഏലൂരിൽ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, കോതമംഗലം നെല്ലിക്കുഴിയിൽ ജില്ലാ ട്രഷറർ കെ പി ജയകുമാർ, എറണാകുളം സിറ്റി മേഖലാ കമ്മിറ്റിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, കവളങ്ങാട് ബ്ലോക്കിലെ പോത്താനിക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജോ എബ്രഹാം എന്നിവർ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറിയറ്റ് അംഗം കെ സി അരുൺകുമാർ പള്ളുരുത്തിയിലും മനീഷ രാധാകൃഷ്‌ണൻ ഇടക്കൊച്ചിയിലും പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു.









0 comments