ഡിവൈഎഫ്‌ഐ പൊതിച്ചോറ് വിതരണം ; അന്നമൂട്ടുന്ന അമ്മമാർ ഒത്തുകൂടി

കോതമംഗലം
എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും 25–ാം തവണ പൊതിച്ചോറ് നൽകുന്ന ഡിവൈഎഫ്‌ഐ കോട്ടപ്പടി മേഖലാ കമ്മിറ്റി അമ്മമാരുടെ സംഗമം നടത്തി. ഡിവൈഎഫ്‌ഐക്കുവേണ്ടി തുടർച്ചയായി പൊതുച്ചോറുനൽകുന്ന അമ്മമാരാണ് ഒത്തുകൂടിയത്.
ചേറങ്ങാനാൽ കവലയിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ ഉദ്‌ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് അപ്പു മാധവൻ അധ്യക്ഷനായി. മെഡിക്കൽ കോളേജിലേക്കുള്ള പൊതിച്ചോറ് വാഹനം അമ്മമാർ ഫ്ലാഗ് ഓഫ് ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി എം അഷറഫ്, അഖില്‍ സുധാകരൻ, ഷൈലജ റഹ്മാൻ, പുഷ്പവല്ലി മോഹനൻ, നിതിൻ മോഹനൻ എന്നിവർ സംസാരിച്ചു.









0 comments