ക്ലാസ് മുറിയിൽ "അവനവൻകടമ്പ' കടന്ന് വിദ്യാർഥികൾ

drama
വെബ് ഡെസ്ക്

Published on Sep 27, 2025, 02:00 AM | 1 min read


കാക്കനാട്

ഭാരതമാതാ കോളേജ് വിദ്യാർഥികൾ കാവാലത്തിന്റെ അവനവൻ കടമ്പയ്ക്ക് ക്ലാസ് മുറിയിൽ രംഗഭാഷ ഒരുക്കി. നാലുവർഷ ബിരുദത്തിന്റെ ഭാഗമായ വാല്യു ആഡഡ് കോഴ്സായ തിയറ്ററും വ്യക്തിത്വവികസനവും കോഴ്സിന്റെ പഠനപരിശീലനാർഥമാണ് പാഠ്യകൃതിയായ കാവാലം നാരായണപ്പണിക്കരുടെ അവനവൻകടമ്പ നാടകം അവതരിപ്പിച്ചത്. ആട്ടപണ്ടാരങ്ങളും പാട്ടുപരിഷകളും ചിത്തിരപ്പെണ്ണും ദേശത്തുടയോനും ഇരട്ടക്കണ്ണൻ പക്കിയുമൊക്കെ രംഗവേദിയിൽ കളംനിറഞ്ഞാടി. കോളേജിലെ ആർട്സ് വിഭാഗം ഡീനും നാടകപ്രവർത്തകനുമായ ഡോ. തോമസ് പനക്കളമാണ് അവനവൻകടമ്പയ്‌ക്ക്‌ രംഗഭാഷ്യം ചമച്ചത്.


നാടകപ്രവർത്തക ഷേർളി സോമസുന്ദരൻ നാടകാവതരണം ഉദ്ഘാടനം ചെയ്തു. മലയാളംവകുപ്പ് മേധാവി ഡോ. അനീഷ് പോൾ, ഫാ. വർഗീസ് പോൾ, മലയാളം അസോസിയേഷൻ സെക്രട്ടറി മാഹിൻ അബൂബക്കർ, കെ കരുൺ എന്നിവർ സംസാരിച്ചു.​



Tags
deshabhimani section

Related News

View More
0 comments
Sort by

Home