നാടക വായനാനുഭവമായി "മാന്യയായ വേശ്യ’

"മാന്യയായ വേശ്യ’ നാടക വായനാവതരണത്തിൽനിന്ന്
കൊച്ചി
ഫ്രഞ്ച് നാടകകൃത്ത് ജീൻ പോൾ സാർത്രെ രചിച്ച ‘ദ റെസ്‌പെക്ടബിൾ പ്രോസ്റ്റിറ്റ്യൂട്ട്’ കൃതിയുടെ മലയാളം പരിഭാഷ ടി എം എബ്രഹാമിന്റെ "മാന്യയായ വേശ്യ’ നാടകവായനയായി അവതരിപ്പിച്ചു. നിശ്ശബ്ദതയുടെയും സംഗീതത്തിന്റെയും സാന്നിധ്യത്തിലായിരുന്നു നാടകാവതരണം.
എല്ലാ കഥാപാത്രങ്ങളുടെയും കൈയിൽ എഴുതപ്പെട്ട കൃതിയുടെ പകർപ്പ് ഉണ്ടായിരുന്നു. അതിൽ നോക്കിയാണ് സംഭാഷണങ്ങൾ ഉരുവിട്ടത്. അമേരിക്കൻ പശ്ചാത്തലമുള്ള വേശ്യയുടെ കഥയും അതിലെ പങ്കാളിയാവുന്ന വെള്ളക്കാരന്റെയും നീഗ്രോയുടെയും ജാതിയുടെയും വർണത്തിന്റെയും പിന്നാമ്പുറമുള്ള ഇതിവൃത്തമാണ് നാടകം.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്, സംവിധായകൻ ടി എം എബ്രഹാം എന്നിവർ സംസാരിച്ചു. ടി എം എബ്രഹാമിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീമൂലനഗരം മോഹൻ, ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, ഉപഭോക്തൃ കമീഷൻ ജില്ലാ പ്രസിഡന്റ് ഡി ബി ബിനു, ജോൺസൺ സി എബ്രഹാം എന്നിവർ സംസാരിച്ചു.









0 comments