ചെങ്ങമനാട് തമ്മിലടി, ലൈഫിൽ പിന്നോട്ടടി

നിർമാണം നിലച്ച കൈതകാട്ടുചിറയ്ക്ക് കുറുകെയുള്ള പി ടി ഉഷ റോഡ് പാലം
എം പി നിത്യൻ
Published on Oct 05, 2025, 02:01 AM | 1 min read
ആലുവ
എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനം വികസനത്തിലേക്ക് കുതിച്ചപ്പോൾ ഏഴരവർഷത്തെ യുഡിഎഫ് ഭരണത്തിലൂടെ ബഹുദൂരം പിന്നോട്ടുപോയി ചെങ്ങമനാട് പഞ്ചായത്ത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം അവർ അധികാരത്തിൽ കയറിയപ്പോൾ മറന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾക്കായുള്ള തർക്കവും തമ്മിലടിയുമായിരുന്നു പ്രധാന പരിപാടി.
കപ്രശേരിയിൽനിന്ന് നെടുമ്പാശേരിയിലേക്ക് കോതക്കാട്ട് ചിറയ്‌ക്കു കുറുകെയുള്ള പി ടി ഉഷ റോഡ് പാലം ഒന്പത് വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്നു. രൂപരേഖയിൽ അഴിമതി കണ്ടെത്തി പാലം പൊളിച്ചുമാറ്റി. വിജിലൻസ് അന്വേഷണത്തിലൂടെ കരാറുകാരനെ കരിമ്പട്ടികയിലാക്കേണ്ടിവന്നു.
പിന്നീട് എസ്റ്റിമേറ്റ് പുതുക്കി നിർമാണം പുനരാരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. പുതുവശേരി തലക്കൊള്ളി പാലം, കപ്രശേരി ആണിപ്പാറ പുറയാർ പാലം തുടങ്ങി നിരവധി ചെറുപാലങ്ങളും നിർമിക്കാനായില്ല. ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതി, തദ്ദേശ വികസന പദ്ധതികൾ എന്നിവയിൽ ചെങ്ങമനാട് പിന്നാക്കംപോയി. ലൈഫ് പദ്ധതിയിൽ 140 ഓളം വീടുകൾ മാത്രമാണ് നിർമിച്ചത്. പുറമ്പോക്ക് സ്ഥലം ഉണ്ടായിട്ടും ഭവനസമുച്ചയം നിർമിക്കാനായില്ല.









0 comments